Latest NewsNewsIndia

പിഎം ശ്രീ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 14,500 ത്തിലധികം സ്‌കൂളുകളെ പ്രധാനമന്ത്രി ശ്രീ സ്‌കൂളുകളായി വികസിപ്പിക്കുന്ന പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭാ യോഗം. 2026-27 വരെയുള്ള അഞ്ച് വർഷത്തേക്ക് 18,128 കോടി രൂപ കേന്ദ്ര വിഹിതം ഉൾപ്പെടെ 27,360 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

Read Also: അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ: യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരീക്ഷണ ശാലകളാകുന്നത് പി. എം ശ്രീ സ്‌കൂളുകൾ മാതൃകാ വിദ്യാലയങ്ങളാണ്. 18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പദ്ധതിയിൽ ഗുണഭോക്താക്കളാകും. വിദ്യാർത്ഥികളുടെ വൈജ്ഞാനിക വികസനത്തിന് മികച്ച അദ്ധ്യാപനം ഉറപ്പാക്കുകയും ചെയ്യും. കുട്ടികളുടെ പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങൾ, അക്കാഡമിക് കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുക, കുട്ടികളുടെ പങ്കാളിത്തത്തോടെ ആഹ്ലാദകരമായ സ്‌കൂൾ അന്തരീക്ഷം സൃഷ്ടിക്കുക, സൗരോർജ പാനലുകൾ, എൽഇഡി ലൈറ്റ്, മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ, ജൈവ കൃഷി, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്ക് രഹിത ഭൂമി, ജലസംരക്ഷണം തുടങ്ങിയവ ഉറപ്പാക്കി ഹരിത സ്‌കൂളുകളാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

Read Also: സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത്ഷായ്‌ക്കൊപ്പം കയറി: ഒരാൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button