Latest NewsNewsInternational

പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് സഹായവുമായി പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം

ബലൂചിസ്ഥാൻ: പാകിസ്ഥാനിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിനാശകരമായ വെള്ളപ്പൊക്കത്തിൽ സഹായത്തിനായി കാത്തിരിക്കുമ്പോൾ, ബലൂചിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ഒരു ഹിന്ദു ക്ഷേത്രം 200 മുതൽ 300 വരെ വെള്ളപ്പൊക്ക ബാധിതർക്ക് ഭക്ഷണവും പാർപ്പിടവും നൽകി ഇരുട്ടിൽ വെളിച്ചം വീശിയിരിക്കുന്നു. ക്ഷേത്രത്തിൽ അഭയം പ്രാപിച്ചവരിൽ ഏറെയും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്.

കാച്ചി ജില്ലയിലെ ജലാൽ ഖാൻ ഗ്രാമത്തിലെ ബാബ മധോദസ് മന്ദിർ, വെള്ളപ്പൊക്കത്തിൽ നിന്ന് താരതമ്യേന ഉയർന്ന ഭൂമിയിൽ സുരക്ഷിതമായാണ് നിലകൊള്ളുന്നത്. വെള്ളപ്പൊക്കത്തിൽ വലയുന്ന ആളുകൾക്ക് അവരുടെ ഏറ്റവും മോശം സമയങ്ങളിൽ ഒരു സങ്കേതമായി മാറുകയാണ് ബാബ മധോദസ് മന്ദിർ.

ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു, പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്: ജസ്‌ല

എല്ലാ വർഷവും ബലൂചിസ്ഥാനിൽ നിന്നും സിന്ധിൽ നിന്നും ധാരാളം ആളുകൾ തീർത്ഥാടനത്തിനായി ഇവിടെയെത്തുന്നതിനാൽ ക്ഷേത്രത്തിൽ നൂറിലധികം മുറികളുണ്ട്. വെള്ളപ്പൊക്കത്തിൽ ഏതാനും മുറികൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും മൊത്തത്തിൽ കെട്ടിടം സുരക്ഷിതമായി തുടരുകയാണ്.

നാരി, ബോലാൻ, ലെഹ്‌രി നദികളിലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് ഗ്രാമം മറ്റ് പ്രവിശ്യകളിൽ നിന്ന് ഒറ്റപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ വലയുന്ന ജനങ്ങൾക്കും അവരുടെ കന്നുകാലികൾക്കുമായി പ്രാദേശിക ഹിന്ദു സമൂഹം ബാബ മധോദസ് മന്ദിറിന്റെ വാതിലുകൾ തുറന്നുകൊടുത്തതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

ജലാൽ ഖാനിലെ ഹിന്ദു സമുദായത്തിലെ ഭൂരിഭാഗം അംഗങ്ങളും ജോലിക്കും മറ്റുമായി കാച്ചിയിലെ മറ്റ് നഗരങ്ങളിലേക്ക് കുടിയേറി. എന്നാൽ, ഇത് പരിപാലിക്കുന്നതിനായി രണ്ട് കുടുംബങ്ങൾ ക്ഷേത്ര പരിസരത്ത് തന്നെ തുടരുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാഗ് നാരി തഹസിൽദാരിൽ കടയുടമയായ രത്തൻ കുമാറാണ് (55) നിലവിൽ ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button