Latest NewsKeralaNews

സാംസ്‌ക്കാരിക ഘോഷയാത്ര: മത്സ്യബന്ധന, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ ഫ്ളോട്ടുകൾക്ക് അവാർഡ്

തിരുവനന്തപുരം: ഓണംവാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്‌ളോട്ടുകൾക്കും കലാരൂപങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം നബാർഡിനും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്ളോട്ടുകൾക്ക് ലഭിച്ചു. കേരള സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ മത്സ്യബന്ധന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

Read Also: നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

ചലച്ചിത്ര അക്കാഡമിയുടെയും ശുചിത്വ മിഷന്റെയും ഫ്ളോട്ടുകൾക്കാണ് സർക്കാരിതര സ്ഥാപന വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഔഷധിയും ഇൻഫർമേഷൻ കേരള മിഷനും പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്ളോട്ടുകൾക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.

സഹകരണ / ബാങ്കിംഗ് മേഖല വിഭാഗത്തിൽ സർക്കിൾ സഹകരണ യൂണിയൻ നെയ്യാറ്റിൻകരയും സർക്കിൾ സഹകരണ യൂണിയൻ നെടുമങ്ങാടും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പി എം എസ് കോളേജ് ഓഫ് ഡെന്റൽ സയൻസ് പുരസ്‌കാരം നേടി. ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ വലിയ പാവ, ആനക്കളി എന്നിവ അവതരിപ്പിച്ച അനിൽ കിളിമാനൂരിന് ഒന്നാം സ്ഥാനവും മിക്കി മൗസ്, തെയ്യം എന്നിവ അവതരിപ്പിച്ച അനിൽ മാധവ് രണ്ടാം സ്ഥാനവും നേടി. ശ്രവ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ ഹിനാസ് സതീഷ് അവതരിപ്പിച്ച ശിങ്കാരി മേളത്തിന് ഒന്നാം സ്ഥാനവും രതീഷ് അവതരിപ്പിച്ച ചെണ്ട മേളത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.

Read Also:  നമ്മുടെ ആഗ്രഹം സത്യമാണെങ്കിൽ, അതിന് വേണ്ടി കഠിനമായി പ്രയത്നിച്ചാൽ നേടിയെടുക്കാമെന്നതിന്റെ ഉദാഹരണം – മനോഹരൻ 

shortlink

Related Articles

Post Your Comments

Related Articles


Back to top button