CricketLatest NewsNewsSports

ശരിക്കും ശ്രീലങ്ക വിജയം അർഹിക്കുന്നു: ലങ്കൻ പതാകയുമായി ഗൗതം ഗംഭീർ

ദുബായ്: പാകിസ്ഥാനെ തകർത്ത് ആറാം ഏഷ്യന്‍ കിരീടം ചൂടിയ ശ്രീലങ്കൻ ടീമിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. മുൻ താരങ്ങളും ലങ്കയെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവച്ചു. ഇപ്പോഴിതാ, മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീറും ശ്രീലങ്കയെ അഭിനന്ദിക്കാന്‍ മറന്നില്ല.

ലങ്കയുടെ പതാകയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗംഭീറിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മത്സരശേഷം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലങ്കന്‍ പതാകയുമായി ഗംഭീര്‍ എത്തിയത്. ഇതിന്റെ വീഡിയോ ഗംഭീര്‍ തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ‘ശരിക്കും ശ്രീലങ്ക വിജയം അര്‍ഹിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ടീം, അഭിനന്ദനങ്ങള്‍ ശ്രീലങ്ക’ വീഡിയോ പങ്കുവെച്ച് ഗംഭീര്‍ കുറിച്ചു.

ശ്രീലങ്ക ഏഷ്യാ കപ്പ് നേടുമെന്ന് അവരുടെ ആരാധകര്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍, ശക്തരായ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ലങ്ക ഏഷ്യന്‍ ചാമ്പ്യന്മാരായത്. രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തിന് ആശ്വാസമാണ് ഈ കിരീടമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ആറാം തവണയാണ് ലങ്ക ഏഷ്യാ കപ്പ് നേടുന്നത്. ഇക്കാര്യത്തില്‍ ഏഴ് കിരീടങ്ങള്‍ നേടിയ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ളത്. പാകിസ്ഥാന് ഇതുവരെ രണ്ട് കിരീടങ്ങള്‍ മാത്രമാണ് നേടാനായിട്ടുള്ളത്.

Read Also:- യുവതിയുടെ ചെവിക്കുള്ളിൽ കുടുങ്ങി ജീവനുള്ള പാമ്പ്: പുറത്തെടുക്കാൻ ശ്രമം – വൈറൽ വീഡിയോ

പാകിസ്ഥാനെ 23 റണ്‍സിന് തകർത്താണ് ശ്രീലങ്ക കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ലങ്ക ഉയർത്തിയ 170 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button