Latest NewsNewsSaudi ArabiaInternationalGulf

ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് സെപ്തംബർ 23 ന് അവധി പ്രഖ്യാപിച്ച് സൗദി

ജിദ്ദ: സ്വകാര്യ മേഖലയ്ക്കും സെപ്തംബർ 23 ന് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ ദിനത്തോടനുബന്ധിച്ചാണ് സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചത്. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച്ച വാരാന്ത്യ അവധിയായതിനാൽ മറ്റൊരു ദിവസം അവധി നൽകിയിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ്: വ്യാപക പ്രതിഷേധം

ഇങ്ങനെ ബദൽ അവധി ദിനം നൽകുന്നത് വാരാന്ത്യ അവധി ദിനത്തിന്റെ തൊട്ട് മുമ്പുള്ള ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ആകാം. ഈ വർഷം വ്യാഴാഴ്ചയോ ശനിയാഴ്ചയോ അവധി നൽകിയിരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: ഇൻസ്റ്റഗ്രാം വഴി പരിചയം, പെൺകുട്ടിയെ ചെന്നൈയിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു: അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button