Latest NewsNewsInternational

യു.എസ് ഹെലിക്കോപ്റ്ററിൽ താലിബാന്റെ പരിശീലനം: നിലംപൊത്തി, 3 മരണം – വീഡിയോ

കാബൂൾ: യു.എസ് ആർമി ഹെലികോപ്റ്റർ പറത്താൻ ശ്രമിക്കവേ തകർന്ന് വീണ് മൂന്ന് താലിബാനികൾക്ക് മരണം. യു.എസ് നിർമിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. താലിബാൻ പ്രവർത്തകൻ തന്നെയാണ് ഇതിന്റെ വീഡിയോ പകർത്തിയത്.

സെപ്റ്റംബർ 10ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലായിരുന്നു പരിശീലനം. 30 മില്യൻ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റർ താലിബാൻ അംഗം പാരത്താണ് ശ്രമിക്കുകയായിരുന്നു. എന്നാൽ, നിയാന്ത്രണം വിട്ട ഹെലിക്കോപ്റ്റർ ആകാശത്ത് കറങ്ങി താഴേക്കു പതിക്കുകയും ആയിരുന്നു. കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിനുള്ളിൽ ആണ് സംഭവം. നാല് ബ്ലേഡുള്ള, ഇരട്ട എഞ്ചിൻ, മീഡിയം ലിഫ്റ്റ് യൂട്ടിലിറ്റി മിലിട്ടറി ഹെലികോപ്റ്ററാണ് തകർന്നത്.

സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ നാഷനൽ ഡിഫൻസ് യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ തകർന്നു വീണതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസ്മി പറഞ്ഞു. അഞ്ച് പേർക്ക് പരിക്കേറ്റുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:രുചികരമായ ചിക്കന്‍ കട്‌ലറ്റ് വീട്ടിൽ തയ്യാറാക്കാം

ആയുധങ്ങൾ, വെടിമരുന്ന്, വാഹനങ്ങൾ, രാത്രി കാഴ്ച ഉപകരണങ്ങൾ, വിമാനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ 2002-നും 2017-നും ഇടയിൽ ഏകദേശം 28 ബില്യൺ ഡോളറിന്റെ പ്രതിരോധ ചരക്കുകളും സേവനങ്ങളും അമേരിക്ക അഫ്ഗാൻ സർക്കാരിന് അയച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പുനർനിർമ്മാണത്തിന് വേണ്ടി ആയിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ യുഎസ് സൈന്യം പിന്മാറിയതോടെ താലിബാൻ സേന അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തപ്പോൾ, ഈ ആയുധശേഖരത്തിന്റെ ഭൂരിഭാഗവും യു.എസ് ഇവിടെ ഉപേക്ഷിച്ചാണ് മടങ്ങിയത്.

ചില യു.എസ് നിർമിത വിമാനങ്ങൾ താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാൻ നാഷണൽ സെക്യൂരിറ്റി ഡിഫൻസ് ഫോഴ്‌സിന്റെ (ANSDF) നിരവധി ഹെലികോപ്റ്ററുകൾ താലിബാൻ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. 2021 ഓഗസ്റ്റ് 15 ന് മുഹമ്മദ് അഷ്‌റഫ് ഗനി യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് പലായനം ചെയ്തപ്പോൾ അഫ്ഗാനിസ്ഥാന്റെ റിപ്പബ്ലിക് ഗവൺമെന്റ് അട്ടിമറിക്കപ്പെടുകയായിരുന്നു.

അഫ്ഗാനിസ്ഥാൻ നിലവിൽ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്. 23 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം ആവശ്യമാണ്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ആണ് രാജ്യത്ത് നടക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ ആക്രമണങ്ങൾ ഇപ്പോഴും രാജ്യത്ത് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button