Latest NewsNewsBusiness

എയർടെൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, 7 അപ്പിനൊപ്പം റീചാർജ് കൂപ്പൺ സൗജന്യം

7 അപ്പിന്റെ 250 മില്ലി ലിറ്റർ മുതൽ 2.25 ലിറ്റർ വരെയുള്ള ബോട്ടിലുകൾ വാങ്ങുമ്പോഴാണ് റീചാർജ് കൂപ്പൺ സൗജന്യമായി ലഭിക്കുക

എയർടെൽ ഉപയോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് 7 അപ്പ്. ഭാരതി എയർടെലും 7 അപ്പും കൈകോർത്തതോടെ, 7 അപ്പ് ബോട്ടിൽ വാങ്ങുന്നവർക്ക് എയർടെലിന്റെ റീചാർജ് കൂപ്പൺ സൗജന്യമായി ലഭിക്കും. എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 10 രൂപ, 15 രൂപ, 20 രൂപ നിരക്കിലാണ് റീചാർജ് കൂപ്പൺ സൗജന്യമായി ലഭിക്കുക. അതേസമയം, ഒരു മൊബൈൽ നമ്പറിൽ ഈ കൂപ്പൺ ഉപയോഗിച്ച് പരമാവധി രണ്ടുതവണ റീചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.

7 അപ്പിന്റെ 250 മില്ലി ലിറ്റർ മുതൽ 2.25 ലിറ്റർ വരെയുള്ള ബോട്ടിലുകൾ വാങ്ങുമ്പോഴാണ് റീചാർജ് കൂപ്പൺ സൗജന്യമായി ലഭിക്കുക. കൂപ്പൺ ലഭിച്ചതിനുശേഷം, എയർടെൽ താങ്ക്സ് ആപ്പ് സന്ദർശിക്കുക. ഇതിലെ മൈ കൂപ്പൺ വിഭാഗം തിരഞ്ഞെടുത്തതിനു ശേഷം കൂപ്പണിലെ കോഡ് രേഖപ്പെടുത്തുക. ഒരിക്കൽ റീചാർജ് ചെയ്തു കഴിഞ്ഞാൽ അടുത്ത 90 ദിവസം കഴിഞ്ഞാൽ മാത്രമാണ് അടുത്ത റീചാർജിനായി ഈ ഓഫർ ഉപയോഗപ്പെടുത്താൻ സാധിക്കുക. 2023 ഫെബ്രുവരി വരെയാണ് ഓഫർ കാലാവധി.

Also Read: തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടി; ഒരു മാസത്തെ വാക്സിനേഷൻ യജ്ഞം, പ്രത്യേക ഷെൽട്ടറുകൾ തുറക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button