Latest NewsNewsTechnology

5ജിയിലേക്ക് അതിവേഗം കുതിക്കാൻ എയർടെൽ, 4ജി സിം കാർഡുകൾ അപ്ഗ്രേഡ് ചെയ്യേണ്ടതില്ല

ഒരു മാസത്തിനുള്ളിലാണ് എയർടെൽ 5ജി സേവനം ആരംഭിക്കുക

രാജ്യത്ത് 5ജി സേവനം അതിവേഗം ഉറപ്പുവരുത്താനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഒരു മാസത്തിനുള്ളിലാണ് എയർടെൽ 5ജി സേവനം ആരംഭിക്കുക. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഈ വർഷം അവസാനത്തോടെ, രാജ്യത്തെ മെട്രോ നഗരങ്ങളിലും അടുത്ത വർഷം അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5ജി സേവനം എത്തിക്കാനാണ് എയർടെൽ പദ്ധതിയിടുന്നത്.

നിലവിൽ, സിം കാർഡുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അറിയിപ്പാണ് ഉപഭോക്താക്കൾക്കായി എയർടെൽ നൽകിയിട്ടുള്ളത്. സിം കാർഡുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തവർക്ക് അതേ സിം കാർഡ് ഉപയോഗിച്ച് തന്നെ 5ജി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിനായി സിം കാർഡുകൾ അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Also Read: ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ എത്തി, സവിശേഷതകൾ ഇങ്ങനെ

എയർടെലിന് പുറമേ, മറ്റ് ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ ഉടൻ തന്നെ 5ജി സേവനം ആരംഭിക്കും. ജൂലൈയിൽ നടന്ന ലേലത്തിൽ 43,084 കോടി രൂപ മുടക്കിയാണ് എയർടെൽ 5ജി സ്പെക്ട്രം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button