Latest NewsNewsBusiness

പുതിയ വിൽപ്പനക്കാർക്ക് രജിസ്ട്രേഷൻ ഫീസിൽ ഇളവുകൾ പ്രഖ്യാപിച്ച് ആമസോൺ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

സെപ്തംബർ 23 മുതലാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത്

പുതിയ വിൽപ്പനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. പുതിയ വിൽപ്പനക്കാർക്ക് രജിസ്ട്രേഷൻ ഫീസിളവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 26ന് മുൻപ് രജിസ്റ്റർ ചെയ്യുകയും 90 ദിവസത്തിനുള്ളിൽ ലോഞ്ച് ചെയ്യുകയും ചെയ്യുന്ന പുതിയ വിൽപ്പനക്കാർക്കാണ് ഫീസിളവിന് അർഹത നേടാൻ സാധിക്കുക. 50 ശതമാനമാണ് രജിസ്ട്രേഷൻ ഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് മുന്നോടിയായാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

ഫീസിളവ് ലഭിച്ചതോടെ, പ്രാദേശിക സ്റ്റോറുകൾ, പരമ്പരാഗത നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സംരംഭകർ എന്നിവർക്ക് ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കും. ഒക്ടോബർ മാസത്തിൽ ഫെസ്റ്റിവൽ സീസൺ വീണ്ടും ആരംഭിക്കുന്നുണ്ട്.

Also Read: ബൈക്കിൽ ബസ് ഇടിച്ച് റോഡിൽ തെറിച്ചുവീണ യുവാക്കൾക്ക് ലോറി കയറി ദാരുണാന്ത്യം

നിലവിൽ, സെപ്തംബർ 23 മുതലാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. അതേസമയം, ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഫെസ്റ്റിവൽ വിൽപ്പനയുടെ ഒരു ദിവസം മുൻപ് തന്നെ എൻട്രി ലഭിക്കുന്നതാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഇതിനോടകം നിരവധി ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button