KeralaLatest NewsNews

മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

മന്ത്രിമാരുടെ വിദേശ യാത്ര കൊണ്ടല്ല കേരളത്തിലെ സാമ്പത്തിക സ്ഥിതി മോശമായത്, മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകില്ല

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രകള്‍ വേണ്ടെന്ന് വയ്ക്കാനാക്കില്ലെന്നും, മന്ത്രിമാരുടെ വിദേശ യാത്രകള്‍ കൊണ്ടല്ല കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ”വിദേശപര്യടനത്തിന് പോകാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ആവശ്യം വന്നാല്‍ വിദേശത്തും രാജ്യത്തിനകത്തും യാത്ര ചെയ്യേണ്ടി വരും. തെരുവുനായ വിഷയത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജനകീയമായ ഇടപെടലുകള്‍ ഉണ്ടാകും. പട്ടിയെ കൊല്ലാന്‍ പാടില്ലെന്ന നിലപാട് വ്യക്തമായ സ്ഥിതിക്ക് അതിനെ ശാസ്ത്രീയമായി മാത്രമേ കൈകാര്യം ചെയ്യാനാകൂ’, എം.വി ഗോവിന്ദന്‍ പറഞ്ഞു.

Read Also:ഇതര മതസ്ഥരെ വിവാഹം ചെയ്താല്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന വ്യവസ്ഥ എടുത്ത് കളഞ്ഞ് രാജകുടുംബം

മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയും വി.എന്‍.വാസവനുമാണ് വിദേശപര്യടനത്തിന് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയും മന്ത്രി വി.ശിവന്‍കുട്ടിയും അടുത്തമാസം ഒന്നിന് യൂറോപ്പിലേക്ക് തിരിക്കും. രണ്ടാഴ്ച നീളുന്ന സന്ദര്‍ശനത്തില്‍ ഫിന്‍ലന്‍ഡും നോര്‍വെയും സന്ദര്‍ശിക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിനാണ് ഫിന്‍ലന്‍ഡ് ക്ഷണിച്ചിരിക്കുന്നത്. പാരിസില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോകുന്നത്. മന്ത്രി വി.എന്‍.വാസവന്‍ ഈ മാസം അവസാനം ബഹ്‌റൈന്‍ സന്ദര്‍ശിക്കും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button