Latest NewsNewsIndia

ഇലക്ട്രിക് ബൈക്കുകളുടെ ഷോറൂമില്‍ വന്‍ തീപിടിത്തം: ആറ് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു

വൈദ്യുത സ്‌കൂട്ടറുകള്‍ ചാര്‍ജ്ജ് ചെയ്തിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം

ഹൈദരാബാദ് : ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 6 ആറ് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്കന്തരാബാദിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Read Also:ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു : ഭ​ർ​ത്താ​വ് പൊലീസ് പിടിയിൽ

തീ മുകള്‍ നിലയിലെ ലോഡ്ജിലേക്കും സമീപത്തെ ഹോട്ടലിലേക്കും പടര്‍ന്നു. തീയും പുകയും ഉയരുന്നത് കണ്ട ഹോട്ടല്‍ ജീവനക്കാരും ലോഡ്ജിലെ താമസക്കാരുമാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. 24ഓളം പേരാണ് തീപിടിത്തത്തില്‍ അകപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാത്തില്‍ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വൈദ്യുത സ്‌കൂട്ടറുകള്‍ ചാര്‍ജ്ജ് ചെയ്തിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button