ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഓണം സ്‌പെഷ്യൽ ഡ്രൈവ്’: ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ എക്‌സൈസ് പിടിയിൽ

തിരുവനന്തപുരം: ഓണം സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് എക്‌സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിലായി. തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ പിടിയിലായത്.

തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചിറയിൻകീഴ് സ്വദേശിയായ പ്രജിൻ (27), ഭാര്യ ദർശന എസ് പിളള (22) എന്നിവരാണ് പിടിയിലായത്. അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളാണ് പ്രജിനും ദർശനയും. ഇവരുടെ കൈവശത്ത് നിന്നും 200 നൈട്രോസെപാം ഗുളികകൾ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button