KottayamKeralaLatest NewsNews

തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍: അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍

കോട്ടയം: ചങ്ങനാശ്ശേരി പെരുന്നയില്‍ തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍. തെരുവ് നായകളോട് ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടു. നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് മൃഗസ്‌നേഹികള്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നത്.

ചൊവ്വാഴ്ച രാവിലെയാണ് തെരുവ് നായയുടെ ജഡം വൈദ്യുത പോസ്റ്റില്‍ കെട്ടി തൂക്കിയ നിലയിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്. ജഡത്തിന്റെ തലയിലും സമീപത്തു വാഴയിലയിലും പൂക്കൾ വിതറിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഈ പ്രദേശത്ത് ഒരു വീട്ടമ്മയെ തെരുവ് നായ കടിക്കാനായി ഓടിച്ചിരുന്നു. വീട്ടമ്മയെ കടിക്കാന്‍ ഓടിച്ചതിന് പിന്നാലെ, തെരുവ് നായയുടെ ജഡം വൈദ്യുതി പോസ്റ്റില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

shortlink

Post Your Comments


Back to top button