Latest NewsNewsTechnology

28 ദിവസം കാലാവധിയുളള പ്ലാനുകൾ അവസാനിപ്പിച്ചു, പുതിയ മാറ്റത്തിനൊരുക്കി രാജ്യത്തെ ടെലികോം കമ്പനികൾ

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തതോടെയാണ് പുതിയ നടപടി

രാജ്യത്ത് റീചാർജ് പ്ലാനുകളുടെ കാലാവധിയിൽ മാറ്റങ്ങൾ വരുത്തി രാജ്യത്തെ ടെലികോം സേവന ദാതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, 28 ദിവസത്തേക്കുള്ള പ്ലാനുകളാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ മൊബൈൽ റീചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തതോടെയാണ് പുതിയ നടപടി.

നിലവിൽ, ഒരു മാസത്തേക്കുള്ള റീചാർജ് പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 28 ദിവസമെന്ന തോതിൽ കണക്കുകൂട്ടുമ്പോൾ ഒരു വർഷം 13 മാസമാണ് ലഭിക്കുന്നത്. ഇതിലൂടെ, ഓരോ വർഷവും ഒരു മാസത്തെ പണം അധികമായാണ് ടെലികോം കമ്പനികൾക്ക് ലഭിക്കുന്നത്. ഇതിനെ തുടർന്നാണ് 30 ദിവസം കാലാവധിയുള്ള പ്ലാനുകൾ അവതരിപ്പിക്കാനുള്ള ആവശ്യം ശക്തമായത്.

Also Read: ഉപഭോക്താക്കൾക്ക് കിടിലൻ സമ്മാനങ്ങളുമായി വോഡഫോൺ- ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം

ചില മാസങ്ങളിൽ 30 ദിവസവും ചിലതിൽ 31 ദിവസവും ഫെബ്രുവരിയിൽ 28/ 29 ദിവസമോ ആണ് ഉണ്ടാകാറുള്ളത്. ഈ സാഹചര്യത്തിൽ ആ മാസത്തിന്റെ അവസാന തീയതി റീചാർജ് ചെയ്താൽ മതിയാകും. അതായത്, മെയ് 31 ന് റീചാർജ് ചെയ്താൽ അടുത്ത റീചാർജ് ജൂൺ 30 നാണ് ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button