Latest NewsNewsBusiness

വേദാന്ത ലിമിറ്റഡ്: സെമികണ്ടക്ടർ പ്ലാന്റ് നിർമ്മാണ പദ്ധതിക്കായി ഗുജറാത്തിനെ തിരഞ്ഞെടുത്തു

സെമികണ്ടക്ടർ പ്ലാന്റ് നിർമ്മിക്കുന്നതിനോടനുബന്ധിച്ച് വേദാന്ത സാമ്പത്തികവും, സാമ്പത്തികേതരവുമായ സബ്സിഡികൾ നേടിയിട്ടുണ്ട്

വേദാന്ത- ഫോക്സ്കോണിന്റെ മെഗാ പദ്ധതിക്ക് ആതിഥേയം വഹിക്കാനൊരുങ്ങി ഗുജറാത്ത്. ഇന്ത്യയിലെ ഓയിൽ-ടു- മെറ്റൽസ് കൂട്ടായ്മയായ വേദാന്ത ലിമിറ്റഡ് സെമികണ്ടക്ടർ പ്ലാന്റ് നിർമ്മാണ പദ്ധതിക്കായാണ് ഗുജറാത്തിന് തിരഞ്ഞെടുത്തത്. പദ്ധതിയുടെ ഭാഗമായി, ഒരു സെമികണ്ടക്ടർ പ്ലാന്റും, ഡിസ്പ്ലേ എഫ്എബി നിർമ്മാണ യൂണിറ്റും സ്ഥാപിക്കും. യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 1,54,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കാണ് കമ്പനികൾ ഒരുങ്ങുന്നത്.

സെമികണ്ടക്ടർ പ്ലാന്റ് നിർമ്മിക്കുന്നതിനോടനുബന്ധിച്ച് വേദാന്ത സാമ്പത്തികവും, സാമ്പത്തികേതരവുമായ സബ്സിഡികൾ നേടിയിട്ടുണ്ട്. സബ്സിഡികളിൽ പ്രധാനമായും മൂലധന ചിലവും കുറഞ്ഞ നിരക്കിലുളള വൈദ്യുതിയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദിന് സമീപമാണ് പ്ലാന്റുകൾ സ്ഥാപിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഫോക്സ്ഫോണുമായുള്ള 20 ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭത്തിന്റെ ആദ്യ പടിയാണ് ഗുജറാത്തിലെ നീക്കം. 2026 ഓടെ സെമികണ്ടക്ടർ വിപണന രംഗത്ത് 63 ബില്യൺ ഡോളറിന്റെ വളർച്ചയാണ് ലക്ഷ്യമിടുന്നത്.

Also Read: അഴിമതി ആരോപണം: മമത ബാനർജി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട ബംഗാൾ ബിജെപി അധ്യക്ഷൻ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button