NewsLife StyleHealth & Fitness

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

വൃക്കയുടെ ആരോഗ്യം നിലനിർത്താൻ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ, തെറ്റായ ആഹാരക്രമങ്ങൾ എന്നിവ പലപ്പോഴും വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. വൃക്കകളുടെ ആരോഗ്യം മികച്ചതായി നിലനിർത്താനുള്ള കാര്യങ്ങളെക്കുറിച്ച് അറിയാം.

ഫാസ്റ്റ് ഫുഡുകൾ പരമാവധി ഒഴിവാക്കുന്നത് വളരെ നല്ലതാണ്. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവർ വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രണ വിധേയമാക്കാനുള്ള ഡയറ്റുകൾ പിന്തുടരുക.

Also Read: വിവോ വി25: നാളെ മുതൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും

വൃക്കയുടെ ആരോഗ്യം നിലനിർത്താൻ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാൽ വൃക്കയിൽ കല്ല് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. മധുര പലഹാരങ്ങൾക്ക് പുറമേ, ഗോതമ്പ് തവിട്, പരിപ്പ്, ചീര, ചായ എന്നിവ ഒഴിവാക്കുക. ഇവയിൽ അടങ്ങിയ ഓക്സാലിക് ആസിഡിന്റെ സാന്നിധ്യം വൃക്കയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.

shortlink

Related Articles

Post Your Comments


Back to top button