Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബ്രെഡ് ബനാന

രാവിലെയൊക്കെ ബ്രെഡ് കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നമ്മുടെ സന്തോഷമൊക്കെ പോകും. കേരളീയര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ബ്രേക്ക്ഫാസ്റ്റാണ് ബ്രെഡ്. എന്നാല്‍, ബ്രെഡ് ബനാന എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും. വളരെ കുറച്ച് സമയംകൊണ്ട് തയാറാക്കുന്ന ഒരു വിഭവമാണ് ബ്രെഡ് ബനാന.

ചേരുവകള്‍ :

ഏത്തയ്ക്ക – 1 എണ്ണം.

പഞ്ചസാര – പാകത്തിന്.

നെയ്യ്/ബട്ടര്‍ – പാകത്തിന്.

ബ്രെഡ് സ്ലൈസസ് – 8 എണ്ണം.

കോഴി മുട്ട – 1 എണ്ണം.

പാല്‍ – 1 ടേബിള്‍സ്പൂണ്‍.

തയ്യാറാക്കേണ്ട വിധം :

ഏത്തയ്ക്കയെ ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക. പാന്‍ ചൂടാക്കിയ ശേഷം 2 ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് ചോപ്പ് ചെയ്തു വച്ചിരിക്കുന്ന ഏത്തയ്ക്കയെ മീഡിയം ഫ്‌ലൈമില്‍ വഴറ്റുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. പാനില്‍ പിടിക്കുന്നുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ കുറച്ചു കൂടി നെയ്യ് ചേര്‍ക്കാം. പഴം ചെറുതായി വെന്തു വരുമ്പോള്‍ പ്ലേറ്റിലേക്ക് മാറ്റുക.

1 ടേബിള്‍സ്പൂണ്‍ പഞ്ചസാരയും 1 ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് മുട്ട കലക്കുക. ബ്രെഡിന്റെ സൈഡുകള്‍ മുറിച്ച് ഓരോന്നായി ചപ്പാത്തി പലകയില്‍ പരത്തിയെടുക്കുക. പരത്തിയ ബ്രെഡില്‍ നേരത്തെ തയ്യാറാക്കിയ പഴം വച്ച് വശങ്ങളില്‍ മുട്ട പുരട്ടി റോള്‍ ചെയ്‌തെടുക്കുക.പാന്‍ ചൂടാക്കിയ ശേഷം നെയ്യ് ചേര്‍ത്ത് സ്റ്റഫ് ചെയ്ത ബ്രെഡില്‍ മുട്ട പുരട്ടി മീഡിയം ലോ ഫ്‌ലൈമില്‍ ഇടയ്ക്കിടയ്ക്ക് മറിച്ചിട്ട് ടോസ്റ്റ് ചെയ്തെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button