Latest NewsNewsIndia

ഹിജാബ് നിരോധനം മുസ്ലീം വിദ്യാര്‍ത്ഥിനികളെ മദ്രസകളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കും, ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍

ഹിജാബ് നിരോധനം സംബന്ധിച്ച് കോടതി വിധി വന്നതോടെ 17,000 വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ എഴുതാനായില്ല, അവരെ വീണ്ടും മദ്രസകളിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കും

ന്യൂഡല്‍ഹി: ഹിജാബ് നിരോധനം മുസ്ലീം വിദ്യാര്‍ത്ഥിനികളെ മദ്രസകളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി വിധിയ്ക്കെതിരെ ഹര്‍ജി നല്‍കിയവര്‍ സുപ്രീം കോടതിയില്‍. സര്‍ക്കാര്‍ ഉത്തരവും, കോടതി വിധിയും മുസ്ലീം പെണ്‍കുട്ടികളുടെ മരണ മണിയാണ്. അതിനാല്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയുള്ള കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Read Also:തീരദേശ പരിപാലന ചട്ട ലംഘനം: ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികൾ ഇന്നാരംഭിക്കും

‘ഹിജാബ് നിരോധനം മുസ്ലീം വിദ്യാര്‍ത്ഥിനികളോടുള്ള പ്രകടമായ വേര്‍തിരിവാണ്. ഇത് വിദ്യാര്‍ത്ഥിനികളെ വിദ്യാലയങ്ങളില്‍ നിന്ന് മടങ്ങാന്‍ പ്രേരിപ്പിക്കും. ഹൈക്കോടതി വിധി വന്നതിന് ശേഷം 17,000 വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷയ്ക്കുള്ള അവസരം നഷ്ടമായി. കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ വിദ്യാലയങ്ങളിലേക്ക് വരാന്‍ പ്രചോദനം നല്‍കുന്നത് ആകണം സര്‍ക്കാരിന്റെ നയങ്ങള്‍. പല പ്രതിസന്ധികളും തരണം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയത്. എന്നാല്‍ ഹിജാബ് നിരോധനം അവരെ വീണ്ടും മദ്രസകളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കും. ഇത് നമ്മുടെ ഭരണഘടനയുമായി ഒത്തു പോകില്ല’, ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

‘ഹിജാബ് ധരിച്ച് ക്ലാസുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതിക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കാലങ്ങളായി ഇവര്‍ ഹിജാബ് ധരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി അവരുടെ മാനസിക നിലയെ സാരമായി ബാധിക്കും. മതാനുഷ്ഠാനമായി കണക്കാക്കുന്ന ഒരു കാര്യം അവരില്‍ നിന്നും എടുത്തുമാറ്റിയാല്‍ പ്രത്യാഘാതം വലുതായിരിക്കും’, ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button