IdukkiKeralaNattuvarthaLatest NewsNews

കഞ്ചാവുമായി തമിഴ്നാട്‌ സ്വദേശി അറസ്റ്റിൽ

കൈലാസപ്പാറ ലയത്തിൽ താമസക്കാരനായ രാജ എന്ന കാളിമുത്തുവിനെയാണ് (30) അറസ്റ്റ് ചെയ്തത്

നെടുങ്കണ്ടം: കഞ്ചാവുമായി തമിഴ്നാട്‌ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൈലാസപ്പാറ ലയത്തിൽ താമസക്കാരനായ രാജ എന്ന കാളിമുത്തുവിനെയാണ് (30) അറസ്റ്റ് ചെയ്തത്.

നെടുങ്കണ്ടം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് വള്ളിക്കാട് എസ്റ്റേറ്റിന് മുൻവശത്തെ റോഡിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. രണ്ടേമുക്കാൽ കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് കച്ചവടം നടത്തിവന്ന തമിഴ്‌നാട് തേവാരം സ്വദേശിയായ ഇയാൾ നെടുങ്കണ്ടം കൈലാസപ്പാറ എൻ.എസ്.‌ജെ എസ്‌റ്റേറ്റില്‍ ഒന്നരവർഷമായി ജോലി ചെയ്തു വരികയാണ്.

Read Also : ജന്മദിനത്തിൽ ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയുടെ സമ്മാനം: 22 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ദേശീയ ലോജിസ്റ്റിക്സ് നയം

നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍, എസ്‌.ഐ പി.ജെ. ചാക്കോ, എസ്.സി.പി.ഒ എൻ. ജയന്‍, അജോ ജോസ്, സഞ്ചു, പ്രതിഭ, ബി.എസ്. ബിന്ദു, ഡ്രൈവര്‍ രഞ്ജിത്, ഡാന്‍സാഫ് അംഗങ്ങളായ മഹേഷ് അനൂപ്, ടോം, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button