KeralaNattuvarthaLatest NewsNews

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നതെന്നും ഇരിക്കുന്ന സ്ഥാനം അനുസരിച്ചാകണം വർത്തമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ഭീഷണി സ്വരത്തിലാരാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ആളുകൾ തസ്തികകളിലേക്ക് അപേക്ഷക്കുന്നത്. അപേക്ഷിക്കാൻ പാടില്ലെന്ന് പറയാൻ ഇദ്ദേഹത്തിന് എന്ത് അധികാരമാണുള്ളത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ഒരു വ്യക്തിയാണ്. അവർക്ക് അവരുടെ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അവർ അവരുടേതായ നടപടിക്രമത്തിലൂടെയാണ് ജോലി നേടിയെടുത്തത്.’ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം വിദേശത്തേക്ക്
‘ഗവർണറുടേത് അപക്വമായ പ്രതികരണമാണ്. കിട്ടുന്നെങ്കിൽ എന്തെങ്കിലും കിട്ടിക്കോട്ടെയെന്നാണ് കരുതിയത്. എന്നാൽ അതിന്റെ പരിധി ലംഘിക്കുകയാണിപ്പോൾ. എന്തും വിളിച്ചു പറയാം എന്നാണോ ഗവർണർ കരുതുന്നത്. ഗവർണറുടേത് പക്വമതിയായ ആൾക്ക് ചേർന്ന പ്രതികരണമല്ല. അദ്ദേഹത്തിന് എന്ത് പറ്റിയെന്ന് പരിശോധിക്കണം’ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button