Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പൂരി മസാല

എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാതഭക്ഷണമാണ് പൂരി മസാല. ഒരു നോര്‍ത്ത് ഇന്ത്യന്‍ സ്‌പെഷ്യല്‍ ഐറ്റമാണെങ്കിലും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പൂരി മസാല. ഇത് തയ്യാറാക്കാന്‍ അധികം സമയം ആവശ്യമില്ല. എന്നാല്‍, രുചിയില്‍ മുന്‍പന്തിയിലാണ് പൂരി മസാല. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പുപൊടി – ഒന്നര കപ്പ്

മൈദ -അര കപ്പ്

റിഫൈന്‍ഡ് ഓയില്‍- ആവശ്യത്തിന്

ഉപ്പ് ചേര്‍ത്ത വെള്ളം- കുഴയ്ക്കാന്‍ ആവശ്യത്തിന്

ഉരുളക്കിഴങ്ങ് മസാലയ്ക്ക്

ഉരുളക്കിഴങ്ങ്- രണ്ടെണ്ണം

ഗ്രീന്‍പീസ്-കാല്‍ കപ്പ്

സവാള – ഒരെണ്ണം (കൊത്തിയരിയുക)

ഇഞ്ചി നീളത്തില്‍ അരിഞ്ഞത്- അര ടീസ്പൂണ്‍

പച്ചമുളക്- രണ്ടെണ്ണം(നെടുവെ കീറിയത്)

മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

കടുക്-കാല്‍ ടീസ്പൂണ്‍

ഉഴുന്നുപരിപ്പ്- അര ടീസ്പൂണ്‍

കറിവേപ്പില-രണ്ട് തണ്ട്

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടിയും മൈദയും ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ റിഫൈന്‍ഡ് ഓയിലും അല്‍പ്പാല്‍പ്പമായി വെള്ളവും തളിച്ച് കുഴച്ച് പൂരിക്കുള്ള മാവാക്കുക. അര മണിക്കൂര്‍ ഒരു പ്ലേറ്റ് കൊണ്ട് മൂടി വയ്ക്കുക. ഇതില്‍ നിന്ന് മാവെടുത്ത് ചെറിയ ഉരുളകളാക്കി വയ്ക്കുക. ഇവ ഓരോന്നും വട്ടത്തില്‍ അല്‍പ്പം കനത്തില്‍ പരത്തുക. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാകുമ്പോള്‍ പരത്തിവച്ച പൂരി ഇട്ട് എണ്ണ പിടിക്കാതെ വറുത്തുകോരുക.

മസാല തയ്യാറാക്കുന്നതിന്

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിച്ചുവയ്ക്കുക. ഗ്രീന്‍പീസ് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും സവാളയും പച്ചമുളക് കീറിയതും മഞ്ഞള്‍ പൊടിയും മൂപ്പിക്കുക. ഇതിലേക്ക് ഗ്രീന്‍പീസും ഉരുളക്കിഴങ്ങും അല്‍പ്പം വെള്ളവും ഉപ്പും ചേര്‍ത്തിളക്കി വേവിക്കുക. മല്ലിയില വിതറി പൂരിയോടൊപ്പം വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button