Latest NewsUAENewsInternationalGulf

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി യുഎഇ പോലീസ്

അബുദാബി: വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ പോലീസ്. ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: തെരുവുനായ്ക്കളുടെ ശല്യം: വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി

2022 ന്റെ ആദ്യ പകുതിയിൽ, എമിറേറ്റിലെ ഒരു ലക്ഷത്തിലധികം ഡ്രൈവർമാർ ഇത്തരം നിയമന ലംഘനങ്ങൾക്ക് ശിക്ഷിക്കപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു. നിയമ ലംഘകർക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുന്നത്.

വാഹനമോടിക്കുമ്പോൾ റോഡപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങ് വർധിപ്പിക്കും. അതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ റോഡിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുന്ന ശീലങ്ങൾ ഒഴിവാക്കണം. അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ റെഡ് സിഗ്നലുകൾ ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നതിലേക്ക് നയിക്കുമെന്നും അതീവ ഗുരുതരമായ അപകടങ്ങൾക്ക് ഇത് ഇടയാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Read Also: ഈ ജനപ്രിയ ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം, കെണിയിൽ അകപ്പെട്ട് മൂന്നു ലക്ഷത്തിലധികം ഗെയിമർമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button