KozhikodeKeralaNattuvarthaLatest NewsNews

യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചു : രണ്ടു പേർ അറസ്റ്റിൽ

പെരുമുണ്ടശ്ശേരി കനാൽ പാലത്തിന് സമീപം മന്നുകണ്ടി രാജൻ (55), പിരക്കിൽ മീത്തൽ രതീഷ് (38) എന്നിവരെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്

നാദാപുരം: അരൂർ പെരുമുണ്ടശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമുണ്ടശ്ശേരി കനാൽ പാലത്തിന് സമീപം മന്നുകണ്ടി രാജൻ (55), പിരക്കിൽ മീത്തൽ രതീഷ് (38) എന്നിവരെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്. ബന്ധുക്കൾ നാദാപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ‘ചോരച്ചാലുകൾ മാത്രം കിനാവു കാണുന്നവർ എന്നും ഇങ്ങനെയാണ്’: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെതിരെ സത്താർ പന്തല്ലൂർ

ആഗസ്റ്റ് ഒമ്പതിന് രാജനും നാല് മാസം മുമ്പ് രതീഷും ആണ് യുവതിയെ പീഡിപ്പിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button