Latest NewsNewsTechnology

ബിഗ് ബില്യൺ ഡേയ്സ്: വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കൂ, സവിശേഷതകൾ അറിയാം

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 90 ഹെർട്സ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്മാർട്ട്ഫോണുകൾക്ക് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായാണ് ഇത്തവണ POCO എത്തിയിരിക്കുന്നത്. POCO M4 5G സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതയും പരിശോധിക്കാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 90 ഹെർട്സ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: യുവാവിന്റെ മരണം: പട്ടികജാതി പട്ടികവർഗ കമ്മീഷൻ  സ്വമേധയാ കേസെടുത്തു

50 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 11,999 രൂപയ്ക്കും 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 13,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button