Latest NewsNewsInternationalOmanGulf

ശുദ്ധജല മത്സ്യങ്ങളെക്കുറിച്ചുള്ള 4 സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി ഒമാൻ

മസ്‌കത്ത്: രാജ്യത്തെ ശുദ്ധജല മത്സ്യങ്ങളെ പ്രമേയമാക്കി നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി ഒമാൻ. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിമായി സംയുക്തമായാണ് ഒമാൻ പോസ്റ്റ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാമ്പുകൾക്ക് പുറമെ ഫാസ്റ്റ് ഡേ കവർ, പ്രത്യേക സീൽ തുടങ്ങിയവയും ഒമാൻ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

Read Also: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച്‌ തകര്‍ത്തു : പിന്നാലെ മകൻ ജീവനൊടുക്കി

ഒമാനിലുള്ള 23 ഇനം ശുദ്ധജല മത്സ്യങ്ങളിൽ ഉൾപ്പെടുന്ന നാല് മത്സ്യങ്ങളെയാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 100, 200, 300, 400 ബൈസ വീതമാണ് സ്റ്റാമ്പിന്റെ മൂല്യങ്ങൾ. സഹജർ മലനിരകളിലെയും, ദോഫാർ മലനിരകളിലെയും, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ തീരമേഖലകളിലെയും ജലാശയങ്ങളിലും, ഡാമുകളിലും, ഗുഹകളിലും, താഴ്‌വരകളിലുമായാണ് ഇത്തരം മത്സ്യങ്ങളെ കാണാൻ കഴിയുന്നത്.

Read Also: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍: ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തുന്നത് സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button