Latest NewsKeralaNews

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍: ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തുന്നത് സുരേഷ് ഗോപി

ടി20 മത്സരത്തിന്റെ ടീസര്‍ വീഡിയോയുടെ പ്രകാശനം മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഈ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം തിരുവനന്തപുരം പാളയത്ത് ഹോട്ടല്‍ താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപി നിര്‍വഹിക്കും.

read also: ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്: മഹീന്ദ്ര സസ്റ്റെണിൽ നിക്ഷേപം നടത്തും, കൂടുതൽ വിവരങ്ങൾ അറിയാം

ടി20 മത്സരത്തിന്റെ ടീസര്‍ വീഡിയോയുടെ പ്രകാശനം മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിക്കും. മത്സരത്തിന്റെ ബാങ്കിംഗ് പാര്‍ട്ണറായ ഫെഡറല്‍ ബാങ്കുമായും ടിക്കറ്റിംഗ് പാര്‍ട്ണറായ പേടിഎം ഇന്‍സൈഡറുമായും മെഡിക്കല്‍ പാര്‍ട്ണറായ അനന്തപുരി ഹോസ്പിറ്റലുമായുമുള്ള ധാരണാ പത്രങ്ങള്‍ ചടങ്ങില്‍ കൈമാറും.

ആദ്യ ടി20 മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം കളി നാലാം തീയതി ഇന്‍ഡോറിലും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button