Latest NewsNewsLife StyleHealth & Fitness

ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നവർ അറിയാൻ

ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണോ? ഇത് എല്ലാവര്‍ക്കുമുള്ളൊരു സംശയമാണ്. പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗ്രീന്‍ ടീയില്‍ പഞ്ചസാര ഉപയോഗിക്കുന്നത് ചായയുടെ ഗുണം നശിപ്പിക്കും. മധുരം വേണമെന്നുള്ളവര്‍ക്ക് തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.

ഇതു കൂടാതെ, ഗ്രീന്‍ടീ കുടിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഗ്രീന്‍ ടീ കുടിക്കുന്നവര്‍ ചൂടുകൂടിയതോ തണുത്തതോ ആയ ഗ്രീന്‍ ടീ കുടിക്കരുത്. പാകത്തിന് ചൂടുള്ള ഗ്രീന്‍ ടീ വേണം കുടിയ്ക്കാന്‍. ദിനംപ്രതി രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍, കൂടുതല്‍ കുടിച്ചാല്‍ ശരീരത്തിലെ ഇരുമ്പിന്റെ കുറവിനും വയറിനകത്ത് ക്യാന്‍സര്‍ വരെ വരാമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

Read Also : ആർബിഐ: അനധികൃത ഡിജിറ്റൽ വായ്പ ആപ്പുകൾക്ക് പൂട്ടിടാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടു 

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അധികം കടുപ്പമുള്ളതോ വളരെ നേര്‍ത്തതോ ആയ ഗ്രീന്‍ടീ കുടിക്കരുത്. മാത്രമല്ല, ഗ്രീന്‍ ടീ കുടിയ്ക്കുന്ന സമയവും ഏറെ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ ഭക്ഷണ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞോ കുടിക്കുക. ഗ്രീന്‍ ടീയ്ക്കൊപ്പം മറ്റു വിറ്റാമിനുകള്‍ ഉപയോഗിക്കരുത്. ഇത് പാര്‍ശ്വഫലങ്ങളുണ്ടാകുന്നതിന് കാരണമാകും. പാകത്തിനുള്ള കടുപ്പമാണ് ഗ്രീന്‍ ടീയ്ക്ക് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button