ThrissurLatest NewsKeralaNattuvarthaNews

ഓട്ടോ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം : രണ്ട് പേര്‍ അറസ്റ്റിൽ

സംഭവത്തില്‍, അക്കിക്കാവ് സ്വദേശികളാണ് പിടിയിലായത്

തൃശൂര്‍: ജില്ലയിലെ കല്ലുംപുറത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിൽ. ബൈക്കിലെത്തിയ പ്രതികള്‍ ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.

Read Also : കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ

കഴിഞ്ഞ മാസം 26-ന് ആണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം പാലക്കാട് നിന്ന് യുവതി ഓട്ടോയില്‍ വരികയായിരുന്നു. ഇതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി. ഈ സമയം സ്ഥലത്തെത്തിയ പ്രതികള്‍ സദാചാര പൊലീസ് ചമഞ്ഞ് സ്ത്രീയെ ഉപദ്രവിക്കുകയും, ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു.

യുവതിയെ ഓട്ടോ ഡ്രൈവര്‍ക്കൊപ്പമിരുത്തി പ്രതികള്‍ ഫോട്ടോ എടുക്കുകയും ചെയ്തു. സംഭവത്തില്‍, അക്കിക്കാവ് സ്വദേശികളാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button