Latest NewsNewsCrime

യുവ കൗണ്‍സിലറെ യുവതി തലയറുത്ത് കൊന്നു

സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലോകേശ്വരി തലയറുത്ത് കൊന്നത്

സോമംഗലം: യുവ കൗണ്‍സിലറെ സ്ത്രീ തലയറുത്ത് കൊന്നു. 30 വയസ് പ്രായമുള്ള ഡി എം കെ കൗണ്‍സിലറാണ് കൊല്ലപ്പെട്ടത്. യുവതി മദ്യ വില്‍പ്പന നടത്തിയിരുന്നത് പോലീസിൽ
അറിയിച്ചതാണ് കൊലപാതകത്തിന് കാരണം.

തമിഴ്നാട്ടില്‍ നടുവീരപ്പട്ടിയിലെ ജനപ്രതിനിധിയായ എം സി സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലോകേശ്വരി എന്ന എസ്തര്‍ (45) തലയറുത്ത് കൊന്നത്. വാള്‍ കൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പ്രതിയായ ലോകേശ്വരി ഒളിവില്‍ പോയി.

read also: തൊഴിൽസഭയ്ക്ക് തുടക്കമായി: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

അനധിക‍ൃതമായി മദ്യവില്‍പ്പന അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പൊലീസില്‍ അറിയിക്കുമെന്നും സതീഷ് നേരത്തെ തന്നെ ഇവരോട് പറഞ്ഞിരുന്നു. പൊലീസ് ഇടപെടല്‍ ശക്തമായതോടെ ലോകേശ്വരിയുടെ വീട്ടിലേക്ക് മദ്യം വാങ്ങാൻ ആൾ എത്താതെയായി. ഇതാണ് സതീഷിനോടുള്ള വൈരാഗ്യത്തിന് കാരണം.

shortlink

Related Articles

Post Your Comments


Back to top button