KottayamNattuvarthaLatest NewsKeralaNews

നാലര കിലോ കഞ്ചാവുമായി വയോധികന്‍ അറസ്റ്റിൽ

വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പെരിയസ്വാമി(68)യാണ് പൊലീസ് പിടിയിലായത്

പീരുമേട്‌: 4.5 കിലോ കഞ്ചാവുമായി വയോധികന്‍ പൊലീസ് പിടിയിൽ. വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പെരിയസ്വാമി(68)യാണ് പൊലീസ് പിടിയിലായത്. പീരുമേട്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്‌ ആണ് പിടികൂടിയത്.

Read Also : ‘നിയമസഭാ കയ്യാങ്കളിയിൽ ഇടത്നേതാക്കൾ പറഞ്ഞപോലെ കെഎസ്ആർടിസി ജീവനക്കാരും പറഞ്ഞാൽ സർക്കാർ വെട്ടിലാകുമെന്ന് പേടിച്ചിട്ടാവും’

ഓണത്തോടനുബന്ധിച്ച് നടന്ന സ്‌പെഷല്‍ ഡ്രൈവില്‍ 250 ഗ്രാം കഞ്ചാവുമായി വണ്ടിപ്പെരിയാര്‍ എക്‌സൈസ്‌ സംഘം ഇയാളെ പിടികൂടിയിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഫിലിപ്പ് സാമിന്റെ നേതൃത്തിലുള്ള സംഘമാണ്‌ പ്രതിയെ വീണ്ടും പിടികൂടിയത്‌.

Read Also : തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്തു : പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ് യുവതി മരിച്ചു

പീരുമേട്‌ കോടതിയിൽ ഹാജരാക്കിയ പെരിയസ്വാമിയെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button