Latest NewsNewsTechnology

മൂൺലൈറ്റിംഗ്: 300 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ

ഇരട്ടത്തൊഴിൽ കമ്പനിയുടെ ചട്ടങ്ങൾക്ക് വിപരീതമാണെന്ന് ഇതിനോടകം വിപ്രോ ജീവനക്കാരെ അറിയിച്ചിരുന്നു

ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി പ്രമുഖ ടെക് ഭീമനായ വിപ്രോ. മൂൺലൈറ്റിംഗ് അഥവാ ഒരേ സമയം ഇരുകമ്പനികളിൽ ജോലി ചെയ്യുന്ന ഇരട്ടത്തൊഴിൽ സമ്പ്രദായം അനുവദിക്കില്ലെന്ന് വിപ്രോ ഇതിനോടകം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് അവഗണിച്ച ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇരട്ടത്തൊഴിൽ ചെയ്തതിന് മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചിട്ടുണ്ട്.

ഇരട്ടത്തൊഴിൽ കമ്പനിയുടെ ചട്ടങ്ങൾക്ക് വിപരീതമാണെന്ന് ഇതിനോടകം വിപ്രോ ജീവനക്കാരെ അറിയിച്ചിരുന്നു. ഒരുമാസത്തോളം ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിനുശേഷമാണ് ഇരട്ടത്തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുള്ളത്. ഒരേ സമയം ഇരുകമ്പനികളിൽ ജോലി ചെയ്യുമ്പോൾ ഡാറ്റ ചോർച്ച, സുരക്ഷാ വീഴ്ച തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യം മുൻനിർത്തിയാണ് വിപ്രോയുടെ നീക്കം.

Also Read: ഐഡിയഫോർജ്: ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു

വിപ്രോയ്ക്ക് പുറമേ, ഇൻഫോസിസും ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂൺലൈറ്റിംഗ് അനുവദനീയമല്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാർക്ക് ഇൻഫോസിസ് ഇമെയിൽ മുഖാന്തരം മുന്നറിയിപ്പ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button