KeralaLatest NewsNews

പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് ഷട്ടർ ലെവലിലേക്ക് എത്തിക്കാൻ നടപടി തുടങ്ങി

പാലക്കാട്: തമിഴ്നാടിൻ്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് ഷട്ടർ ലെവലിലേക്ക് എത്തിക്കാൻ നടപടി ഇന്ന്‌ തുടങ്ങി. ഇനിയും 24 അടി കൂടി ജലനിരപ്പ് താഴ്ന്നാൽ മാത്രമേ തകർന്ന ഷട്ടറിന്റെ പുനർ നിർമ്മാണ പ്രക്രിയകൾ ആരംഭിക്കാൻ സാധിക്കൂ. അതിനാല്‍ തന്നെ ഇതിൻ്റെ ഭാഗമായി മറ്റ് രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്ററാക്കി ഉയർത്തിയിട്ടുണ്ട്.

തൂണക്കടവ്, വഴി തീരുമൂർത്തി ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു മൂന്ന് ദിവസം കൂടി വെള്ളം ഒഴിക്കിക്കളയേണ്ടിവരും എന്നാണ് അധികൃതർ പറയുന്നത്. വെള്ളം കടലിലേക്ക് ഒഴുക്കിക്കളയുന്നതിൽ പ്രയാസമുണ്ടെന്ന് തമിഴിനാട് മന്ത്രി ദുരൈ മുരുകൻ പ്രതികരിച്ചിരുന്നു.

ഷട്ടർ തകർന്നത് അസാധാരണ സംഭവമാണെന്നും ഇതുവരെ ആറ് ടി.എം.സി, വെള്ളം ഒഴിക്കിക്കളഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button