KeralaLatest NewsNews

അച്ഛനെയും മകളെയും ആക്രമിച്ച സംഭവം: ജീവനക്കാരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് പരാതി

കാട്ടാക്കട: അച്ഛനെയും മകളെയും ആക്രമിച്ച കാട്ടാക്കട കെ.എസ്.ആർ.ടി.സി. സ്റ്റാന്‍ഡിലെ ജീവനക്കാരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് പരാതി.

ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളിൽ ചിലരെന്നും ഇവരെ അറസ്റ്റു ചെയ്യാതെ കോടതിയിൽ നിന്നു ജാമ്യം ലഭിക്കാനുള്ള വഴികളാണ് തേടുന്നതെന്നും ആണ് ആരോപണം. ഇതിന് പോലീസും ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. പ്രതികളുടെ വീടുകളിൽ പോയെങ്കിലും, ഇവർ ഒളിവിൽ പോയെന്ന് ആണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ, പോലീസിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ഈ ഒത്തുകളിയിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button