Latest NewsNewsIndia

മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചു: സീതാറാം യെച്ചൂരി

മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണം

പാറ്റ്‌ന: രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കേണ്ട സമയം കഴിഞ്ഞുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണം എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Read Also:ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയ്ക്ക് നേരെ ആക്രമണം : യുവാക്കള്‍ അറസ്റ്റിൽ

‘രാജ്യത്തെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ ഉപ്പിന് ടാക്‌സ് ചുമത്തിയപ്പോഴാണ് ഗാന്ധിജി അതിനെ എതിര്‍ത്ത് മാര്‍ച്ച് നടത്തിയത്. സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിടുമ്പോള്‍ മോദി സര്‍ക്കാര്‍ ആഹാരസാധനങ്ങള്‍ക്ക് പോലും ജിഎസ്ടി ചുമത്തുന്നു’, സീതാറാം യെച്ചൂരി പറഞ്ഞു

‘രാജ്യത്തെ കൊള്ളയടിക്കുകയാണ് ബിജെപി ചെയ്യുന്നത്. നമ്മുടെ ഭാരതമെന്ന് പ്രധാനമന്ത്രി എപ്പോഴും പറയുന്നു. എന്നാല്‍, നമ്മുടെ എന്നതിന് അര്‍ത്ഥം ഹിന്ദുക്കളുടെ മാത്രം എന്നല്ല ,ഹിന്ദുവും മുസ്ലീമും എല്ലാവരും ചേരുമ്പോഴാണ് നമ്മള്‍ ആകുന്നത്, യെച്ചൂരി ചൂണ്ടിക്കാട്ടി.

ബിഹാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button