KannurKeralaNattuvarthaLatest NewsNews

ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ അറസ്റ്റിൽ

വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എൽ. യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർസിറ്റി സ്വദേശി സാദ് അഷ്റഫ് എന്നിവരെയാണ് തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിൽ അറസ്റ്റ് ചെയ്തത്

തലശ്ശേരി: ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ പൊലീസ് പിടിയിൽ. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എൽ. യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർസിറ്റി സ്വദേശി സാദ് അഷ്റഫ് എന്നിവരെയാണ് തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിൽ അറസ്റ്റ് ചെയ്തത്.

Read Also : ‘മതതീവ്രവാദികളോട് ഒരു വിട്ടുവീഴ്ചയും ഇല്ല, അക്രമണം അഴിച്ച് വിടുന്നു’: പോസ്റ്റ് മുക്കില്ലെന്ന് സി.പി.ഐ.എം സൈബർ കമ്മ്യൂൺ

തലായിയിൽ വാഹന പരിശോധനക്കിടെയാണ് 1.25 ഗ്രാം ബ്രൗൺഷുഗറുമായി യുവാക്കളെ പൊലീസ് പിടികൂടിയത്. തലശ്ശേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന വൻ സംഘമാണ് പിടിയിലായതെന്നും ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ മയക്കുമരുന്ന് വിൽപന നടത്തിയതിന് കേസുകളുണ്ട്.

കഴിഞ്ഞ ദിവസം തലശ്ശേരി കോട്ടക്ക് സമീപം ബ്രൗൺ ഷുഗറുമായി ടെമ്പിൾഗേറ്റ് സ്വദേശി സി.വി. അഫ്സലിനെയും (36) പൊലീസ് പിടികൂടിയിരുന്നു. എസ്.ഐ ഷെമിമോൾ അനിൽ കുമാർ, അരുൺ, ജിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button