ThrissurKeralaNattuvarthaLatest NewsNews

വീ​​ടു​​ക​​യ​​റി ആ​​ക്ര​​മ​​ണം, ഗൃ​​ഹ​​നാ​​ഥ​​നെ മ​​ർ​​ദി​​ച്ചു: നാ​ലുപേ​ർ പിടിയിൽ

കി​​ഴു​​പ്പി​​ള്ളി​​ക്ക​​ര സ്വ​​ദേ​​ശി ഏ​​ങ്ങാ​​ണ്ടി വീ​​ട്ടി​​ൽ അ​​ന​​ന്ത​​കൃ​​ഷ്ണ​​ൻ എ​​ന്ന ബ്രാ​​വോ (20), പ​​ഴു​​വി​​ൽ സ്വ​​ദേ​​ശി തെ​​ക്കേ​​മ​​ഠ​​ത്തി​​ൽ സേ​​വാ​​ഗ് കൃ​​ഷ്ണ (22), താ​​ന്ന്യം സ്വ​​ദേ​​ശി​​ക​​ളാ​​യ ചാ​​ഴൂ​​പു​​ര​​ക്ക​​ൽ കാ​​ർ​​ത്തി​​ക് (19), രൂ​​പേ​​ഷ് (22) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്

അ​​ന്തി​​ക്കാ​​ട്: പെ​​രി​​ങ്ങോ​​ട്ടു​​ക​​ര വെ​​ണ്ട​​ര​​യി​​ൽ വീ​​ടു​​ക​​യ​​റി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തും ഗൃ​​ഹ​​നാ​​ഥ​​നെ മ​​ർ​​ദി​​ച്ച​​തു​​മ​​ട​​ക്കം ര​​ണ്ട് കേ​​സി​​ൽ നാ​​ലു​​പേ​​ർ അറസ്റ്റിൽ. കി​​ഴു​​പ്പി​​ള്ളി​​ക്ക​​ര സ്വ​​ദേ​​ശി ഏ​​ങ്ങാ​​ണ്ടി വീ​​ട്ടി​​ൽ അ​​ന​​ന്ത​​കൃ​​ഷ്ണ​​ൻ എ​​ന്ന ബ്രാ​​വോ (20), പ​​ഴു​​വി​​ൽ സ്വ​​ദേ​​ശി തെ​​ക്കേ​​മ​​ഠ​​ത്തി​​ൽ സേ​​വാ​​ഗ് കൃ​​ഷ്ണ (22), താ​​ന്ന്യം സ്വ​​ദേ​​ശി​​ക​​ളാ​​യ ചാ​​ഴൂ​​പു​​ര​​ക്ക​​ൽ കാ​​ർ​​ത്തി​​ക് (19), രൂ​​പേ​​ഷ് (22) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. അ​​ന്തി​​ക്കാ​​ട് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്തത്.

Read Also : ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ

ചൊ​​വ്വാ​​ഴ്ച രാ​​ത്രി എ​​ട്ടോ​​ടെ ബൈ​​ക്കി​​ലെ​​ത്തി​​യ നാ​​ലം​​ഗ സം​​ഘ​​ം പെ​​രി​​ങ്ങോ​​ട്ടു​​ക​​ര വെ​​ണ്ട​​ര തെ​​ക്കെ​​ചാ​​ലി​​ൽ ബാ​​ല​​കൃ​​ഷ്ണ​​ന്റെ (84) വീ​​ടു​​ക​​യ​​റി ആ​​ക്ര​​മി​​ക്കുകയായിരുന്നു. വീ​​ടി​​ന് മു​​ന്നി​​ലെ ര​​ണ്ട് ജ​​ന​​ൽ​​ച്ചി​​ല്ലു​​ക​​ൾ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ത​​ക​​ർ​​ന്നു. വീ​​ട്ടു​​മു​​റ്റ​​ത്തു​​ണ്ടാ​​യി​​രു​​ന്ന ബൈ​​ക്കു​​ക​​ളും ത​​ട്ടി​​മ​​റി​​ച്ചി​​ട്ടു. ത​​ട​​യാ​​ൻ ശ്ര​​മി​​ച്ച ബാ​​ല​​കൃ​​ഷ്ണ​​നെ കൈ​​യേ​​റ്റം ചെ​​യ്തു. ബാ​​ല​​കൃ​​ഷ്ണ​​ന്റെ മ​​ക​​ൻ ര​​ഞ്ജി​​ത്തു​​മാ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളാ​​ണ് ആ​​ക്ര​​മ​​ണ കാ​​ര​​ണ​​മെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു.

സം​​ഭ​​വ ശേ​​ഷം ര​​ഞ്ജി​​ത്ത് പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി കൊ​​ടു​​ക്കാ​​ൻ പോ​​യ സ​​മ​​യം രാ​​ത്രി ഒ​​ന്നോ​​ടെ സം​​ഘ​​ത്തി​​ലെ ര​​ണ്ട് പേ​​ർ വീ​​ട്ടി​​ൽ വീ​​ണ്ടു​​മെ​​ത്തി ബാ​​ല​​കൃ​​ഷ്ണ​​നെ മ​​ർ​​ദി​​ച്ചു. അ​​ന്തി​​ക്കാ​​ട് എ​​സ്.​​ഐ കെ. ​​ശ്രീ​​ഹ​​രി, എ.​​എ​​സ്.​​ഐ ജോ​​സി ജോ​​സ്, സി.​​പി.​​ഒ ജോ​​ഫി​​ൻ, ക​​മ​​ൽ കൃ​​ഷ്ണ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button