Latest NewsNewsLife StyleHealth & Fitness

കുഞ്ഞുങ്ങളിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് അപകടകരമെന്ന് വിദഗ്ധര്‍

കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ ഓരോ അമ്മയുടെ ഉള്ളില്‍ ആധി കൂടിയാണ് ജനിയ്ക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തിന് അവര്‍ സദാ നേരവും ജാഗ്രതയോടെ ഇരിയ്ക്കുന്നു. വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പലവിധമായ നിര്‍ദ്ദേശങ്ങള്‍ നമുക്ക് തരും. അതില്‍ മിക്കവയും പ്രാധാന്യമുള്ളവ തന്നെ എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ തെറ്റിയാല്‍ കുഞ്ഞിനെ അത് ഏറെ അപകടകരമായ രീതിയില്‍ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അവയില്‍ ഏറെ പ്രാധാന്യമുള്ള കാര്യങ്ങളാണ് ഇനി പറയുന്നത്.

1. മറ്റുള്ളവര്‍ കുഞ്ഞിന് ചുംബനം നല്‍കുന്നത് ഒഴിവാക്കുക.

നവജാത ശിശുക്കളെ മറ്റുള്ളവര്‍ ചുംബിക്കുന്നത് പതിവാണ്. എന്നാല്‍, ഇത് ശരിയായ പ്രവണതയല്ല. കുഞ്ഞുങ്ങളുടെ ചര്‍മ്മം നേര്‍ത്തതും ഇന്‍ഫക്ഷന്‍ പെട്ടെന്ന് പിടികൂടുന്നതുമാണ്. ചുംബിക്കുന്നയാളുടെ ഉമിനീര്‍ കുഞ്ഞുങ്ങളുടെ കവിളില്‍ പറ്റരുത്. രോഗാണുക്കള്‍ കുഞ്ഞിന്റെ ശരീരത്തില്‍ സ്പര്‍ശിയ്ക്കാന്‍ സാധ്യതയുള്ള സംഗതിയാണിത്.

2. ശിശുരോഗ വിദഗ്ധനെ സന്ദര്‍ശിയ്ക്കുക.

ശിശുരോഗ വിദഗ്ധനെ സന്ദര്‍ശിയ്ക്കുന്നത് പതിവാക്കണം. കുഞ്ഞിന്റെ ആരോഗ്യത്തിന് അവരില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ പതിവായി ചെയ്യുകയും കുഞ്ഞിന് മികച്ച ചെക്കപ്പ് നല്‍കുന്നതും നല്ലതാണ്. എന്തു സംശയത്തിനും ഡോക്ടറെ സമീപിക്കാന്‍ മടിയ്ക്കരുത്.

Read Also : ജീൻസും ഷർട്ടുമിട്ട് പെൺകുട്ടികളെ വലയിലാക്കും, പുരുഷ വേഷത്തിൽ ഇര തേടും: ‘ചന്തു’ എന്ന സന്ധ്യ ശിക്ഷിക്കപ്പെടുമ്പോൾ

3. ആര്‍ട്ടിഫിഷ്യല്‍ നിപ്പള്‍ കുഞ്ഞിന് കളിപ്പാട്ടമായി നല്‍കരുത്.

കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ പലരും ഇത്തരം കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു നല്‍കുന്നത് പതിവാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായേ ബാധിയ്ക്കൂ. അമ്മയുടെ സ്‌നേഹത്തിനും ലാളനത്തിനും പകരമാവാന്‍ ഇത്തരം വസ്തുക്കള്‍ക്ക് സാധിയ്ക്കില്ലെന്ന് ഓര്‍ക്കുക.

4. കുഞ്ഞുങ്ങളെ ഒരിക്കലും കമഴ്ത്തി കിടത്തരുത്.

കുഞ്ഞുങ്ങളെ കമഴ്ത്തിക്കിടത്തുന്നത് അപകടമാണ്. വയര്‍ കമഴ്ന്ന് കിടന്നാല്‍ സഡണ്‍ ഇന്‍ഫന്റെ ഡെത്ത് സിന്‍ഡ്രം (സിഡ്‌സ്) എന്ന അസുഖം പിടിപെടാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.

5. ഡയപ്പര്‍ അടിക്കടി മാറ്റുക

കുഞ്ഞിന്‌റെ ശരീരത്തിന് ഇന്‍ഫക്ഷന്‍ പിടിപെടാനിടയുളളതാണ് മലിനമായ ഡയപ്പറുകള്‍. കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ ഇവ അധികനേരം പറ്റിയിരിക്കുന്നത് നല്ലതല്ല. ഇവയില്‍ നിന്ന് അണുബാധ ഉണ്ടാകാന്‍ അധിക സമയം വേണ്ട എന്നതും, ഉണ്ടായാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുമെന്ന കാര്യവും മറക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button