KeralaLatest NewsNews

ജീൻസും ഷർട്ടുമിട്ട് പെൺകുട്ടികളെ വലയിലാക്കും, പുരുഷ വേഷത്തിൽ ഇര തേടും: ‘ചന്തു’ എന്ന സന്ധ്യ ശിക്ഷിക്കപ്പെടുമ്പോൾ

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളില്‍ പുരുഷനായി ചമഞ്ഞ് ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കോടതി പത്ത് വർഷം തടവും പിഴയും വിധിച്ച സന്ധ്യയെന്ന യുവതി ചില്ലറക്കാരിയല്ല. സോഷ്യൽ മീഡിയയിൽ ‘ചന്തു’ ആയി വിലസി നടന്നത് തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യയാണെന്ന സത്യം തിരിച്ചറിഞ്ഞതോടെയാണ് കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പെൺകുട്ടികളുമായി സൗഹൃദമുണ്ടാക്കി അവരെ വീട്ടിലേക്ക് വിളിച്ച് വരുത്തും. ശേഷം, ഭർത്താവും കുട്ടിയും വരുന്നതിന് മുൻപ് തന്നെ പറഞ്ഞ് വിടും. ഇതായിരുന്നു സന്ധ്യയുടെ രീതി. ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു സന്ധ്യ. ഒമ്പത് ദിവസം പക്കലുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്ന് സ്വർണ്ണവും പണവും ഇവർ കൈക്കലാക്കുകയായിരുന്നു.

പോക്‌സോ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി യുവതിയെ ഇപ്പോൾ ശിക്ഷിച്ചത്. ചന്തു എന്ന വ്യാജ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിദ്യാര്‍ഥിനിയുമായി സന്ധ്യ സൗഹൃദമുണ്ടാക്കിയത്. തൃശ്ശൂരില്‍ നി്ന്നും കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കിയിരുന്നു. പോലീസ് പിടികൂടുന്നതു വരെ ഒപ്പമുള്ളത് സ്ത്രീയാണെന്ന് വിദ്യാർത്ഥിനി തിരിച്ചറിഞ്ഞിരുന്നില്ല.

പ്രതി സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. സമൂഹമാധ്യമങ്ങളിലെ മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലൂടെയായിരുന്നു സന്ധ്യ ഇരകളെ കണ്ടെത്തിയിരുന്നത്. വൈഫൈ ഉപയോഗിച്ച് ലാപ്‌ടോപ്പിലൂടെ മാത്രമായിരുന്നു ഇവര്‍ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് യഥാര്‍ഥ പേരും ഫോണ്‍ നമ്പറും കണ്ടെത്തുകയായിരുന്നു. പോക്‌സോ കേസുകളില്‍ ഉള്‍പ്പെടെ നേരത്തെയും പ്രതിയായിട്ടുള്ള വ്യക്തിയാണ് സന്ധ്യയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

2016ല്‍ 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനിലാണ് സന്ധ്യക്കെതിരെ 2 പോക്‌സോ കേസുകള്‍ നിലവിലുള്ളത്. 2019 ല്‍ മംഗലപുരം സ്റ്റേഷനില്‍ അടിപിടിക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാട്ടാക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ആറു മാസം ശിക്ഷിക്കപ്പെട്ട സന്ധ്യ ജയിലില്‍ വച്ച് പരിചയപ്പെട്ട, ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട സ്ത്രീക്കൊപ്പം മൂന്നു വര്‍ഷം താമസിച്ചിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button