Latest NewsUAENewsGulfQatar

ഇറാനിൽ നിന്നും 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ: കരാറിൽ ഒപ്പുവെച്ചു

ദോഹ: ഇറാനിൽ നിന്ന് കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ. 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ ഇറാനുമായി കരാറിൽ ഒപ്പുവച്ചു. കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ കരാറിലാണ് ഖത്തർ ഒപ്പുവെച്ചത്.

Read Also: ഇറാന്‍ പ്രസിഡന്റുമായുള്ള അഭിമുഖത്തിന് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം, അഭിമുഖം വേണ്ടെന്നുവെച്ച് മാദ്ധ്യമ പ്രവര്‍ത്തക

200 ടൺ ഇറാനിയൻ കുങ്കുമപ്പൂവ് ആണ് ഖത്തർ വാങ്ങുന്നത്. ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ ഖുവാരിയും ദോഹയിലെ ഇറാനിയൻ സ്ഥാനപതി ഹമീദ്രെസ ദെഹ്ഘാനിയും തമ്മിലാണ് കരാർ ഒപ്പുവച്ചത്. ആദ്യ ഷിപ്പ്മെന്റ് ഒക്ടോബറിൽ ദോഹയിലെത്തുമെന്നാണ് കരാറിലെ ധാരണ. കുങ്കുമപ്പൂവ് ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാംസ്ഥാനത്തുള്ള രാജ്യമാണ് ഇറാൻ. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യജ്ഞനമാണ് കുങ്കുമപ്പൂവ്.

Read Also: കണ്ണൂരിൽ ബോംബേറ്, കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button