Latest NewsNewsBusiness

കെയ്ലക്‌സ് കോർപ്പറേഷന്റെ ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം

റിലയൻസുമായുള്ള പങ്കാളിത്തിലൂടെ പ്രവർത്തന രംഗത്ത് കൂടുതൽ മാറ്റമുണ്ടാക്കാനാണ് കെയ്ലക്‌സ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്

ബിസിനസ് രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് കമ്പനിയുടെ ഓഹരികളാണ് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ഏറ്റെടുക്കുക. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയ്ലക്‌സ് കോർപ്പറേഷന്റെ 20 ശതമാനം ഓഹരികളാണ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരുകമ്പനികളും ഒപ്പുവച്ചു. 12 മില്യൺ ഡോളറാണ് ഇടപാട് മൂല്യം. പെറോവ്സ്‌കൈറ്റ് അടിസ്ഥാനമാക്കിയുള്ള സോളാര്‍ സാങ്കേതികവിദ്യയില്‍ ഗവേഷണവും വികസനവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് കെയ്ലക്‌സ് കോര്‍പ്പറേഷന്‍.

റിലയൻസുമായുള്ള പങ്കാളിത്തിലൂടെ പ്രവർത്തന രംഗത്ത് കൂടുതൽ മാറ്റമുണ്ടാക്കാനാണ് കെയ്ലക്‌സ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കൂടാതെ, ഇരുകമ്പനികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഏറ്റവും നൂതനമായ ഹരിത ഊർജ്ജ ഉൽപ്പാദന ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ചിലവ് കുറഞ്ഞ മാർഗങ്ങളിലൂടെ കാര്യക്ഷമതയും നിർമ്മാണ ശേഷിയും വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

Also Read: ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ടോപ് 10 ൽ ഇടംപിടിച്ച് സ്വിഗിയും സൊമാറ്റോയും

shortlink

Related Articles

Post Your Comments

Related Articles


Back to top button