KeralaLatest NewsNews

‘ലോട്ടറി അടിച്ചതോടെ ദാരിദ്ര്യം പറഞ്ഞ് ആളുകളെത്തി’: ചേട്ടന് വീട്ടിലേക്ക് വരാൻ പറ്റുന്നില്ലെന്ന് അനൂപിന്റെ ഭാര്യ

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ നറുക്കെടുപ്പ് വിജയ് ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു. ലോട്ടറി അടിച്ചെന്നറിഞ്ഞ് ഒരുപാട് പേർ വിളിച്ചെന്നും, പലരും പണം ചോദിച്ച് തുടങ്ങിയെന്നും അനൂപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ, ലോട്ടറി അടിച്ച ശേഷം ചേട്ടന് വീട്ടിലേക്ക് വരാൻ പറ്റുന്നില്ലെന്ന് പറയുകയാണ് അനൂപിന്റെ ഭാര്യ. പണം ചോദിച്ച് ചെന്നൈയിൽ നിന്നുവരെ ആളുകൾ വിളിക്കുന്നുവെന്ന് ഇവർ പറയുന്നു.

‘ഒരു ഭാഗത്ത് നിന്ന് ബാങ്കുകാരും, മറുഭാഗത്ത് ദാരിദ്ര്യം പറഞ്ഞ് ആൾക്കാരും വിളിക്കുകയാണ്. പലരും ചോദിക്കുകയല്ല, പകരം ഡിമാൻഡ് ചെയ്യുകയാണ്. 30 ലക്ഷം വേണം, 50 ലക്ഷം വേണം. അതുംകൊണ്ടേ പോകൂ എന്നൊക്കെയാണ് അവർ പറയുന്നത്. കിട്ടിയ പണം മുഴുവൻ കൊടുത്താൽ, എല്ലാം ധൂർത്തടിച്ച് കളഞ്ഞുവെന്ന് അവർ തന്നെ പറയും. രണ്ടും മൂന്നും കോടി കൊടുത്താൽ സിനിമ പ്രൊഡ്യൂസ് ചെയ്യിക്കാം എന്നും പറഞ്ഞ് ആൾക്കാർ വരുന്നുണ്ട്’, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യുവതി.

ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കെയാണ് അനൂപിന് ലോട്ടറി അടിച്ചത്. ഇതോടെ ഇനി വിദേശത്തേക്ക് പോകുന്നില്ല എന്ന തീരുമാനത്തിലാണ് അനൂപ്. ‘കുറെ ആളുകൾ വിളിച്ചിട്ട് വീട്ടിലേക്ക് വരാം സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോൾ ടെൻഷൻ ഉണ്ട്. ഇനി ബന്ധുക്കളൊക്കെ പിണങ്ങാൻ തുടങ്ങും. എത്ര കൊടുത്താലും ആളുകൾക്ക് പറച്ചിൽ വരും. ഇപ്പോ എല്ലാവരും സ്നേഹത്തിലാണ്. ഇനി അത് മാറും. ആളുകളുടെ ഫോൺകോളുകളും വീഡിയോ കോളും തുടർച്ചയായി ലഭിച്ചതിനാൽ ഇതുവരെ ശരിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല. നറുക്കെടുപ്പിൽ വിജയമാകുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. നറുക്കെടുപ്പിൽ വിജയിച്ചപ്പോൾ എന്താണ് ചെയ്യേണ്ട കാര്യങ്ങൾ എന്ന് അറിയില്ലായിരുന്നു. ഇപ്പോൾ കുറച്ചു കാര്യങ്ങൾ മനസ്സിലായി. പണം സേവ് ചെയ്ത ശേഷം മാത്രമേ മറ്റുകാര്യങ്ങൾ ആലോചിക്കുകയുള്ളൂ. വിവരങ്ങൾ അന്വേഷിച്ചു ബോധ്യപ്പെട്ട ശേഷം ചെയ്യും’, മുൻപ് അനൂപ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button