Latest NewsNewsBusiness

ആമസോൺ സെല്ലർ സർവീസസ്: അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ്

32 ശതമാനം വർദ്ധനവോടെ 21,633 കോടി രൂപയായാണ് പ്രവർത്തന വരുമാനം ഉയർന്നിട്ടുള്ളത്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അറ്റനഷ്ടത്തിന്റെ തോത് ഗണ്യമായി കുറച്ച് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. കണക്കുകൾ പ്രകാരം, 2021- 22 സാമ്പത്തിക വർഷത്തിൽ 3,649 കോടി രൂപയുടെ അറ്റനഷ്ടം മാത്രമാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തേക്കാൾ 23 ശതമാനം കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.

2020- 21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, ഇക്കാലയളവിൽ പ്രവർത്തന വരുമാനം കുതിച്ചുയർന്നിട്ടുണ്ട്. 32 ശതമാനം വർദ്ധനവോടെ 21,633 കോടി രൂപയായാണ് പ്രവർത്തന വരുമാനം ഉയർന്നിട്ടുള്ളത്. അതേസമയം, കമ്പനിയുടെ ആകെ ചിലവ് 25,283 കോടി രൂപയാണ്.

Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ആമസോൺ സെല്ലർ സർവീസസിന് പുറമേ, ഇ- കൊമേഴ്സ് കമ്പനിയുടെ ഡിജിറ്റൽ പേയ്മെന്റ് വിഭാഗമായ ആമസോൺ പേയുടെ വരുമാനത്തിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 6 ശതമാനം വർദ്ധനവോടെ, 2,052 കോടി രൂപയായാണ് കമ്പനിയുടെ വരുമാനം ഉയർന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button