Latest NewsNewsIndia

ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗത് സിംഗ് എന്നാക്കി മറ്റും: പ്രധാനമന്ത്രി

ഡൽഹി: ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗത് സിംഗ് എന്ന് മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചീറ്റപ്പുലികളുടെ തിരിച്ചു വരവിൽ 130 കോടി ഇന്ത്യക്കാർ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീറ്റകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണത്തിന്റെ പേര് നിർദ്ദേശിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി: പിടിയിലായത് യുവതി ഉൾപ്പെടെയുള്ള സംഘം

‘മൃഗങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ചീറ്റകൾക്ക് വേണ്ടി ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാം. അവ രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേർന്നു നിൽക്കുന്ന നാമങ്ങളായിരിക്കണം. മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും നിർദ്ദേശങ്ങൾ പങ്കുവെയ്ക്കാം,’ മൻ കി ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button