WayanadKeralaNattuvarthaLatest NewsNews

കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി: പിടിയിലായത് യുവതി ഉൾപ്പെടെയുള്ള സംഘം

വയനാട്: യുവതി ഉൾപ്പെടെയുള്ള ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പനമരം ചങ്ങാടക്കടവിൽ നടന്ന സംഭവത്തിൽ, പ്രദേശത്ത് ലഹരി വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ സംഘത്തില്‍ നിന്ന് പൊതികളിലാക്കിയ നിലയില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.

ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ഭജനയും ഈശ്വര പ്രാര്‍ത്ഥനയും നിരോധിക്കണമെന്ന് ഇസ്ലാമിക സംഘടന

പ്രതികൾ സഞ്ചരിച്ച കാറില്‍ നിന്ന് പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവും അന്വേഷണ സംഘം കണ്ടെടുത്തു. അതേസമയം, പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button