Latest NewsNewsBusiness

ജോലി നൽകുന്നതിൽ കാലതാമസം, വിപ്രോയ്ക്കെതിരെ പരാതിയുമായി ഐടി തൊഴിലാളി യൂണിയൻ രംഗത്ത്

ക്യാമ്പസ് ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ജീവിതം വിപ്രോയുടെ അനാസ്ഥ കാരണം അനിശ്ചിതത്തിലായിരിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി

വിപ്രോയ്ക്കെതിരെ പരാതി ഉന്നയിച്ച് നാസെന്റ് ഇൻഫോർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ്. ക്യാമ്പസ് ഇന്റർവ്യൂകൾ നടത്തുന്നുണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യാർത്ഥികൾക്ക് ജോലി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് തൊഴിലാളി യൂണിയൻ പരാതി സമർപ്പിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന രീതി വിപ്രോ ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും, ഈ പ്രവണതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.

ക്യാമ്പസ് ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ജീവിതം വിപ്രോയുടെ അനാസ്ഥ കാരണം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടുകൾ പ്രകാരം, 2021 സെപ്തംബർ മാസത്തിൽ വിപ്രോയിലേക്ക് ജോലിക്ക് അപേക്ഷിച്ചവരാണ് ഭൂരിഭാഗം പേരും. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും നിയമനവുമായി ബന്ധപ്പെട്ടുള്ള യാതൊരു നടപടിയും വിപ്രോയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളി യൂണിയൻ ഉന്നയിച്ചു. ആദ്യ ഘട്ടത്തിൽ ഉദ്യോഗാർത്ഥികൾക്ക് വേതനമായി 3 ലക്ഷം രൂപയാണ് വിപ്രോ വാഗ്ദാനം ചെയ്ത്.

Also Read:  കശ്മീരിൽ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button