Latest NewsNewsBusiness

രാജ്യത്ത് റഷ്യയിൽ നിന്നും എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്

ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി നേരിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്

റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിച്ചു. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, സൂര്യകാന്തി എണ്ണ, വളങ്ങൾ, വെള്ളി, അച്ചടിച്ച പുസ്തകങ്ങൾ, മല്ലി വിത്തുകൾ, ഫർണിച്ചർ ഇനങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിയാണ് വർദ്ധിച്ചിട്ടുള്ളത്. ഇക്കാലയളവിൽ ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 61 ശതമാനം ഉയർന്ന് 2.1 ബില്യൺ ഡോളറായി.

ക്രൂഡോയിൽ ഇറക്കുമതിയിൽ അടുത്തിടെ സൗദിയെ പിൻതള്ളി റഷ്യ മുന്നേറ്റം കൈവരിച്ചില്ലെങ്കിലും, വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഏകദേശം 276 മില്യൺ ഡോളർ മൂല്യമുള്ള സൂര്യകാന്തി എണ്ണയും, 1.05 ബില്യൺ ഡോളർ മൂല്യമുള്ള കൽക്കരിയും, 60 ബില്യൺ ഡോളർ മൂല്യമുള്ള വെള്ളിയുമാണ് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ളത്.

Also Read: ആമസോൺ സെല്ലർ സർവീസസ്: അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ്

ഇറക്കുമതിയിൽ വളർച്ച കൈവരിച്ചെങ്കിലും, ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി നേരിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, കയറ്റുമതിയിൽ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button