Latest NewsSaudi ArabiaNewsInternationalGulf

ഊർജ മേഖലയിൽ സഹകരണം ശക്തമാക്കാൻ സൗദിയും ജർമ്മനിയും

ജിദ്ദ: വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും ജർമ്മനിയും. ഊർജ മേഖലയിൽ അടക്കം സൗദി അറേബ്യയും ജർമനിയും തമ്മിൽ സഹകരണം ശക്തമാക്കാനാണ് തീരുമാനം. ഇക്കാര്യം സംബന്ധിച്ച് ജിദ്ദ അൽസലാം കൊട്ടാരത്തിൽ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ചർച്ച നടത്തി. പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ജർമൻ ചാൻസലർ സൗദി അറേബ്യ സന്ദർശനത്തിനെത്തിയിട്ടുണ്ട്.

Read Also: ജോലി നൽകുന്നതിൽ കാലതാമസം, വിപ്രോയ്ക്കെതിരെ പരാതിയുമായി ഐടി തൊഴിലാളി യൂണിയൻ രംഗത്ത്

സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ, മക്ക പ്രവിശ്യ പൊലീസ് മേജർ ജനറൽ സ്വാലിഹ് അൽജാബിരി, ജർമനിയിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്സ് മുഹമ്മദ് അൽദവാസ്, മക്ക പ്രവിശ്യ റോയൽ പ്രോട്ടോകോൾ ഓഫീസ് ഡയറക്ടർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ ദാഫിർ എന്നിവർ ചേർന്നാണ് ജിദ്ദ വിമാനത്താവളത്തിൽ എത്തിയ ജർമൻ ചാൻസലറെ സ്വീകരിച്ചത്.

Read Also: ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ഭജനയും ഈശ്വര പ്രാര്‍ത്ഥനയും നിരോധിക്കണമെന്ന് ഇസ്ലാമിക സംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button