Latest NewsNewsIndia

ഹോസ്റ്റലിലെ സഹപാഠികളുടെ ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

സ്വകാര്യ കോളേജില്‍ ബിഎഡിന് പഠിക്കുന്ന കാളീശ്വരി എന്ന യുവതിയാണ് അറസ്റ്റിലായത്

ചെന്നൈ : വനിതാ ഹോസ്റ്റലിലെ സഹപാഠികളുടെ ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. സ്വകാര്യ കോളേജില്‍ ബിഎഡിന് പഠിക്കുന്ന കാളീശ്വരി എന്ന യുവതിയാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിലെ അണ്ണാനഗറിലാണ് സംഭവം. സുഹൃത്തായ യുവാവുമായി ചേര്‍ന്നാണ് യുവതി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

Read Also: ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗത് സിംഗ് എന്നാക്കി മറ്റും: പ്രധാനമന്ത്രി

കാളീശ്വരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വാര്‍ഡന്‍ യുവതിയുടെ ഫോണ്‍ പരിശോധിക്കുകയായിരുന്നു. സത്യാവസ്ഥ തിരിച്ചറിഞ്ഞതിന് പിന്നാലെ വാര്‍ഡന്‍ പോലീസില്‍ വിവരം അറിയിച്ചു.പിന്നാലെ സൈബര്‍ ക്രൈം സംഘം അന്വേഷണം ആരംഭിച്ച് ആഷിക്കിനേയും കാളീശ്വരിയേയും
അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. തമിഴ്നാട്ടിലെ കമുത്തിയില്‍ ക്ലിനിക്ക് നടത്തുന്ന മുപ്പത്തിയൊന്നുകാരനായ ആഷിക്കുമായി യുവതി അടുത്തിടെയാണ് സൗഹൃദത്തിലായത്. ഇയാള്‍ വിവാഹിതനാണ്. യുവതിയുമായി സൗഹൃദത്തിലായ ഇയാള്‍ സഹപാഠികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ യുവതിയെ പ്രേരിപ്പിക്കുകയായിരുന്നു.

പഞ്ചാബിലെ ചണ്ഡീഗഡ് സര്‍വകലാശാലയിലും സമാനമായ സംഭവം നടന്നിരുന്നു. വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സൈനികനെ അറസ്റ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button