NewsLife StyleHealth & Fitness

ശ്വാസകോശ ക്യാൻസർ: ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

നിർത്താതെയുളള ചുമ പലപ്പോഴും ശ്വാസകോശ ക്യാൻസറിന് കാരണമാകാറുണ്ട്

ഇന്ന് മിക്ക ആളുകളെയും പിടികൂടുന്ന അസുഖങ്ങളിൽ ഒന്നാണ് ക്യാൻസർ. തുടക്കത്തിലെ കണ്ടെത്തിയാൽ ഒട്ടുമിക്ക ക്യാൻസറുകളും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. എന്നാൽ, പലരും ക്യാൻസറിന്റെ ലക്ഷണങ്ങൾ അവഗണിക്കുന്നതിനാൽ രോഗനിർണയം അവസാന ഘട്ടത്തിൽ മാത്രമാണ് സംഭവിക്കാറുള്ളത്. ഇത് പലപ്പോഴും സങ്കീർണതകളിലേക്ക് നയിക്കും. ഏറ്റവും അപകടകരമായ ക്യാൻസറിൽ ഒന്നായ ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിയാം.

നിർത്താതെയുളള ചുമ പലപ്പോഴും ശ്വാസകോശ ക്യാൻസറിന് കാരണമാകാറുണ്ട്. അതിനാൽ, നീണ്ടുനിൽക്കുന്ന ചുമയുള്ളവർ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ചുമയ്ക്കുമ്പോൾ രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിസാരവൽക്കരിക്കാൻ പാടില്ല.

Also Read: ടൈറ്റന് വേണ്ടി പ്രീമിയം ആഭരണങ്ങൾ നിർമ്മിച്ച് നൽകാൻ മണപ്പുറം ജ്വല്ലേഴ്സ്, പുതിയ നീക്കം ഇങ്ങനെ

ശ്വാസകോശ ക്യാൻസറിന്റെ മറ്റൊരു ലക്ഷണങ്ങളിൽ ഒന്നാണ് ശ്വസിക്കാനുള്ള ബുദ്ധിമുട്ട്. ശ്വാസംമുട്ടൽ ഇല്ലാത്ത വ്യക്തിക്ക് ശ്വസനവുമായി സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ തീർച്ചയായും ഡോക്ടറെ സമീപിക്കണം. ശ്വാസ തടസവും ചുമയും നെഞ്ചുവേദനയും പലപ്പോഴും ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button