ErnakulamNattuvarthaLatest NewsKeralaNews

അജ്ഞാതവാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കീഴില്ലം കുറുങ്ങാട്ട് വീട്ടിൽ രവീന്ദ്രന്‍ നായരുടെ മകന്‍ കൃഷ്ണ ചന്ദ്രനാണ് (23) മരിച്ചത്

പെരുമ്പാവൂര്‍: അജ്ഞാതവാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. കീഴില്ലം കുറുങ്ങാട്ട് വീട്ടിൽ രവീന്ദ്രന്‍ നായരുടെ മകന്‍ കൃഷ്ണ ചന്ദ്രനാണ് (23) മരിച്ചത്.

Read Also : മതസ്പർദ്ധ സൃഷ്ടിക്കുന്നതിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു: 10 യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ

എം.സി. റോഡില്‍ തായ്ക്കരചിറക്ക് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്. എറണാകുളത്ത് എഞ്ചിനീയറിങ് കോളജില്‍ പഠിക്കുന്ന കൃഷ്ണചന്ദ്രന്‍ രാത്രി ഹോസ്റ്റലിലേക്ക് പോകും വഴി വീടിന് ഒരു കിലോമീറ്റര്‍ ദൂരത്തായിരുന്നു അപകടം നടന്നത്.

Read Also : ചൈനയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഏഷ്യാനെറ്റ് ന്യൂസിന് കാട്ടാക്കട ഏരിയാ കമ്മറ്റിയെ എങ്കിലും സമീപിക്കാമായിരുന്നു!

അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്ന് കിടന്ന കൃഷ്ണചന്ദ്രനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: പ്രസന്ന. സഹോദരന്‍: മുരളീകൃഷ്ണ.

shortlink

Related Articles

Post Your Comments


Back to top button